Mon, 17 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : To The Soil

Thrissur

പ്ര​വാ​സംവി​ട്ട് മ​ണ്ണി​ലേ​ക്ക്; കൃ​ഷി​യി​ൽ വി​ജ​യഗാ​ഥ

പു​തു​ക്കാ​ട്: സ​മ്മി​ശ്ര കൃ​ഷി​രീ​തി​യി​ലൂ​ടെ മ​ണ്ണി​ൽ പൊ​ന്നു​വി​ള​യി​ച്ച് ബി​ന്ദു ജ​യ​ദാ​സ്. സ്വ​ന്ത​മാ​യു​ള്ള ര​ണ്ടേ​ക്ക​റി​ലും ഒ​രേ​ക്ക​ർ പാ​ട്ട ഭൂ​മി​യി​ലു​മാ​ണ് വി​പു​ല​മാ​യ കാ​ർ​ഷി​ക സം​രം​ഭ​ങ്ങ​ൾ വി​ജ​യ​ക​ര​മാ​യി ന​ട​ത്തു​ന്ന​ത്.

സ​മ്മി​ശ്ര കൃ​ഷി​രീ​തി​യി​ലൂ​ടെ പു​തു​ക്കാ​ട് പ​ഞ്ചാ​യ​ത്തി​ന്‍റെ മി​ക​ച്ച ക​ർ​ഷ​ക​യ്ക്കു​ള്ള പു​ര​സ്കാ​ര​വും സ്വ​ന്ത​മാ​ക്കി. നെ​ല്ല്, വാ​ഴ, തെ​ങ്ങ്, ക​വു​ങ്ങ്, മ​ര​ച്ചീ​നി, വി​വി​ധ​ത​രം പ​ച്ച​ക്ക​റി​ക​ൾ, റ​ന്പൂ​ട്ടാ​ൻ എ​ന്നി​വ​യ് ക്കു പു​റ​മേ, പ​ശു, ആ​ട്, കോ​ഴി, താ​റാ​വ്, മീ​ൻ വ​ള​ർ​ത്ത​ൽ എ​ന്നി​വ​യു​മു​ണ്ട്. പ്ര​വാ​സ ജീ​വി​തം അ​വ​സാ​നി​പ്പി​ച്ച് നാ​ട്ടി​ൽ തി​രി​ച്ചെ​ത്തി​യ ഭ​ർ​ത്താ​വ് ജ​യ​ദാ​സി​ന്‍റെ പൂ​ർ​ണ പി​ന്തു​ണ​യാ​ണ് ബി​ന്ദു​വി​ന്‍റെ നേ​ട്ട​ത്തി​നു പി​ന്നി​ൽ.

സൗ​ദി​യി​ലെ അ​ധ്യാ​പ​ക​വൃ​ത്തി ഉ​പേ​ക്ഷി​ച്ച് അ​ഞ്ചു​വ​ർ​ഷം മു​ന്പാ​ണു കാ​ർ​ഷി​ക രം​ഗ​ത്തേ​ക്കു വ​ന്ന​ത്. ഹൃ​ദ​യാ​രോ​ഗ്യം മോ​ശ​മാ​യ​തോ​ടെ ജ​യ​ദാ​സും മ​ണ്ണി​ലേ​ക്കി​റ​ങ്ങി. ക​ഴി​ഞ്ഞ​വ​ർ​ഷം ബി​ന്ദു​വി​ന് പ​ക്ഷാ​ഘാ​ത​മു​ണ്ടാ​യെ​ങ്കി​ലും എ​ല്ലാ ത​ട​സ​ങ്ങ​ൾ​ക്കും മ​ണ്ണ് ധൈ​ര്യ​മേ​കി. ര​ണ്ടേ​ക്ക​ർ സ്ഥ​ല​ത്ത് ര​ണ്ടാ​യി​ര​ത്തി​ലേ​റെ വാ​ഴ​ക​ളും ഒ​രേ​ക്ക​ർ സ്ഥ​ല​ത്തു മ​ര​ച്ചീ​നി​യും വി​ള​യു​ന്നു. മൂ​ന്നു കു​ള​ങ്ങ​ളി​ലാ​യാ​ണ് മ​ത്സ്യ​ക്കൃ​ഷി.

മ​റ്റേ​തു തൊ​ഴി​ലി​നേ​ക്കാ​ളും കൃ​ഷി സം​തൃ​പ്തി​യും മി​ക​ച്ച വ​രു​മാ​ന​വു​മാ​ണ് ന​ൽ​കു​ന്ന​തെ​ന്നു ബി​ന്ദു പ​റ​ഞ്ഞു. ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ 222 മി​ക​ച്ച ക​ർ​ഷ​ക​രെ ആ​ദ​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണു ബി​ന്ദു​വി​നെ മി​ക​ച്ച സ​മ്മി​ശ്ര ക​ർ​ഷ​ക പു​ര​സ്കാ​ര​ത്തി​നു തെ​ര​ഞ്ഞെ​ടു​ത്ത​ത്.

Latest News

Corehub Up